SignIn
Kerala Kaumudi Online
Friday, 12 August 2022 8.51 AM IST

ആയിരം റേഷൻകടകളിൽ കേരള സ്റ്റോർ: മന്ത്രി ജി.ആർ. അനിൽ

p

കൊല്ലം: ഉൾഗ്രാമങ്ങളിലുള്ളവർക്ക് ഇ ​- സേവനങ്ങളടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത ആയിരം റേഷൻകടകളിൽ കേരള സ്റ്റോർ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചവറ നല്ലേഴത്ത് മുക്കിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്മാർട്ട് റേഷൻ കടകളുടെ പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്പന്നങ്ങളുടെ ഗുണമേന്മയിൽ പരാതിയുള്ളവർക്ക് ഫോണിലൂടെ വിളിച്ചറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ആദ്യവില്പന ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GRANIL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.