തിരുവനന്തപുരം: സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ അപേക്ഷിക്കാം. ബി.എസ്സി/പോസ്റ്റ് ബി.എസ്സി നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപയാണ് നോർക്ക റൂട്ട്സ് സർവീസ് ചാർജായി ഈടാക്കുന്നത്. നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ rmt3.norka@kerala.gov.inൽ ബയോഡാറ്റ,ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഫോട്ടോ(ജെ.പി.ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം പരാമർശിക്കണം. സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം. വിശദാംശങ്ങൾക്ക് www.norkaroots.org. നോർക്ക റൂട്ട്സിന് മറ്റ് സബ് ഏജന്റുമാർ ഇല്ല.
സ്റ്റാർട്ടപ്പ് മിഷന്റെ ക്ലൈമത്തോണിന് അപേക്ഷിക്കാം
തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനുള്ള സാങ്കേതിക പ്രതിവിധികൾ തേടി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.'കാലാവസ്ഥാ അതിജീവനത്തിന് സുസ്ഥിരഭാവി നേടിയെടുക്കൽ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്ലൈമത്തോണിൽ ന്യൂതന ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ താത്പര്യമുള്ള സ്റ്റാർട്ടപ്പ്, നൂതനാശയകർത്താക്കൾ, സാങ്കേതികമേഖലയിലെ പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ആവശ്യങ്ങൾക്ക് അനുസൃതമായ പ്രൊട്ടോടൈപ് രൂപപ്പെടുത്തുന്ന ജേതാക്കൾക്ക് അഞ്ചുലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് രണ്ടര ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും. രജിസ്റ്റർ ചെയ്യാൻ https://bit.ly/Climathonapplication വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾ https://climathon.startupmission.in/ വെബ്സൈറ്റിൽ ലഭിക്കും. അവസാന തിയതി ജൂലായ് എട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |