കാസർകോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാസർകോട് പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പട്ടങ്ങൾ പറത്തുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് ജില്ലാ പൊലീസ് മൈതാനിയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന അധ്യക്ഷനാകും. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ക്രിക്കറ്റ്, ഹ്രസ്വ ചലച്ചിത്രോത്സവ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും. പറത്തി വിടുന്ന പട്ടം ലഭിക്കുന്നവർ പട്ടത്തോടുകൂടിയ സെൽഫി ജില്ലാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ടാഗ് ചെയ്യുക. തെരഞ്ഞെടുക്കുന്നവർക്ക് ജില്ലാ പൊലീസ് സർട്ടിഫിക്കറ്റ് നൽകും. ജില്ലാ പൊലീസിന്റെ ഫേസ്ബുക്ക് പേജ് ലിങ്ക് :https://www.facebook.com/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |