കാസർകോട്: രണ്ട് വർഷം മുമ്പ് കാണാതായ യുവതിയെ കുമ്പള പൊലീസ് ആന്ധ്രയിൽ നിന്ന് കാമുകനൊപ്പം കണ്ടെത്തി. ആരിക്കാടിയിലെ ഹസീന (22) നെയും കാമുകൻ ചൗക്കിയിലെ റഫീഖിനെയുമാണ്(27) ആന്ധ്രാ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് വർഷം മുമ്പാണ് ഹസീനയെ കാണാതായത്. ഇതേ തുടർന്ന് ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകിയിരുന്നു. കേരളം,കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ അന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കുമ്പള അഡി.എസ്.ഐ.രാജിവ്കുമാറിന്റെ നോതൃത്വത്തിൽ തുടരന്വേഷണം ആരംഭിച്ചു. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് ആന്ധ്രയിലുള്ളതായി വിവരം ലഭിച്ചത്. ഇതേ തുടർന്ന് എസ്.ഐ.രാജീവ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ മണിയോട്, ഗോഗുൽ എന്നിവരുടെ നോതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും നാട്ടിൽ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |