ചാലക്കുടി: കവി, സംഘാടകൻ, ആത്മീയാചാര്യൻ, ശിവഗിരി മഠം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സ്വാമി ഗീതാനന്ദ പ്രശസ്തനായിരുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗീതാനന്ദ സ്വാമികളുടെ 109 ാം ജയന്തിയാഘോഷം ഗായത്രി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭഗവാൻ ശ്രീ നാരായണഗുരു ജീവിത ചരിത്രം, ശിവഗിരി സ്മരണകൾ ചരിത്രം, ആത്മോപദേശ ശതകം, ദൈവദശകം, ഭജഗോവിന്ദം വ്യാഖ്യാനങ്ങൾ, ഗുരുദേവനും കുമാരനാശാനും, കവിതാ സമാഹാരം എന്നിവയാണ് പ്രധാന കൃതികൾ. 1984ൽ മോസ്കോയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ ഭാരതത്തെയും ശ്രീനാരായണ പ്രസ്ഥാനത്തെയും പ്രതിനിധീകരിച്ച് ഗീതാനന്ദ സ്വാമികൾ പങ്കെടുത്തു. ശിവഗിരിയിലെ മഹാസമാധി മന്ദിരം പണിയാൻ എം.പി മൂത്തേടത്തിന് പ്രചോദനമായത് സ്വാമികളുടെ ഉപദേശമാണ്. ജീവിത സായാഹ്നത്തിൽ ചാലക്കുടി പുഴയോരത്ത് സ്വാമികൾ സ്ഥാപിച്ച ഗായത്രി ആശ്രമം ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. ചാലക്കുടിയിൽ നടന്ന ജയന്തി സമ്മേളനത്തിൽ ജയപാൽ അങ്കമാലി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഓങ്കാർ, ഗുരുദർശന രഘന, ഷാബു മേപ്പുള്ളി, സജി ചാലക്കുടി, സന്തോഷ് ചായ്പൻകുഴി, കുമാർ ജി.മനോഹരൻ കാടുകുറ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |