കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഡിപ്പോയിൽ നിന്ന് ജൂലായ് 9ന് സെമി സ്ളീപ്പർ സൂപ്പർ എയർ ബസിൽ വാഗമൺ, ചെറുതോണി, മൂന്നാർ ഉല്ലാസയാത്ര. ഒരാൾക്ക് 1400 രൂപയാണ് ടിക്കറ്റ് ചാർജ്. ഒന്നാം ദിവസം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദർശിച്ച് മൂന്നാർ ഡിപ്പോയിൽ എത്തിച്ചേരും. രണ്ടാം ദിവസം മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്ന് തുടങ്ങി കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണൻ ദേവൻ ടീ ഫാക്ടറി, ഫ്ലവർ ഗാർഡൻ, മൂന്നാർ ടൗൺ വഴി രാത്രി 7 ഓടെ കൊല്ലത്തെത്തും. ഫോൺ: 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |