മുഹമ്മ: കാവുങ്കൽ എൽ പി സ്കൂളിൽ നിർമ്മിച്ച ക്ലാസ് മുറികളുടെയും ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പി.പി.ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷനായി. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ,മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് ,സുയമോൾ, എം.എസ്.സന്തോഷ് ,കെ.പി.ഉല്ലാസ്, കെ. ഉദയമ്മ ,എസ്.ദീപു ,പി.കെ.ഷൈലജ,എസ്.സജു, ദിജു എസ്. ദിനേശ് ,എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി വി അജിത് കുമാർ സ്വാഗതവും പി.കെ.സാജിത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |