തിരുവനന്തപുരം: നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ പി.കെ. രാജു നിർവഹിച്ചു. ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, പുത്തൻചന്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിലെ കുളങ്ങളുടെയും അഞ്ച് ഇൻഫർമേഷൻ കിയോസ്കുകളുടെയും ഉദ്ഘാടനമാണ് നടന്നത്.
ക്ഷേത്രക്കുളങ്ങളിൽ മണ്ഡപം, കുളിക്കടവ്, ഇരിപ്പടങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, ലാൻഡ്
സ്കേപ്പിംഗ്, ഇല്യുമനേഷൻ, എൽ.ഇ.ഡി ലൈറ്റുകൾ, ചുവർചിത്രങ്ങൾ, ജലശുചീകരണ സംവിധാനം എന്നിവ
ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും നഗരത്തിൽ എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കും ഉൾപ്പെടെ നഗരത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇൻഫർമേഷൻ കിയോസ്കുകൾ സ്ഥാപിച്ചത്.
പാളയം നഗരസഭ ഓഫീസ്, ഗാന്ധിപാർക്ക്, നേപ്പിയർ മ്യൂസിയം, പ്ലാനിറ്റോറിയം, തമ്പാനൂർ ബസ് ടെർമിനൽ എന്നിവിടങ്ങളിലാണ് കിയോസ്കുകൾ. പുത്തൻചന്തയിലും ഗാന്ധിപാർക്കിലും നടന്ന ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. സലിം, ഡി.ആർ. അനിൽ, സ്മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |