കൊൽക്കത്ത: ഫ്രഞ്ച് സൂപ്പർ ഫുട്ബാളർ പോൾ പോഗ്ബയുടെ സഹോദരനും സെന്റർ ബാക്കുമായ ഫ്ലോറന്റൈൻ പോഗബ ഐ.എസ്.എൽ ക്ലബ് എടികെ മോഹൻ ബഗാനുമായി കരാറിൽ ഒപ്പിട്ടു. ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബായ സോച്ചൗക്സ് മൗണ്ട് ബലിയാർഡിൽ നിന്നാണ് ഫ്ലോറന്റൈൻ കൊൽക്കത്തയിലെത്തുന്നത്. രണ്ട് വർഷത്തെ കരാറാണ് 32കാരനായ ഫ്ലോറന്റൈൻ ബഗാനുമായി ഒപ്പുവച്ചത്. ഫ്രാൻസിന്റെ അണ്ടർ 20 ടീമിനായി കളിച്ചിട്ടുള്ള ഫ്ലോറന്റൈൻ അന്താരാഷ്ട്ര തലത്തിൽ ഗ്വിനിയയ്ക്കായാണ് കളിക്കുന്നത്. ട്രാൻസ്ഫറിന് പിന്നാലെ ഫ്ലോറന്റൈനും എടികെ മോഹൻ ബഗാനും ആശംസകൾ നേർന്ന് പോൾ പോഗ്ബ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |