SignIn
Kerala Kaumudi Online
Friday, 29 March 2024 4.34 PM IST

ഹണിമൂണിനിടെ മിയ ഖലീഫയെ 'തിരിച്ചറിഞ്ഞു'; യുവാവിന് നഷ്ടം വന്നത് പത്ത് ലക്ഷം രൂപ

mia-khalifa

പാരീസ്: ഹണിമൂണിന് ഭാര്യയോടൊപ്പം പാരീസിൽ എത്തിയ ഭർത്താവിന് ഒരു സെലിബ്രിറ്റിയെ തിരിച്ചറിഞ്ഞതിന്റെ പേരിൽ നഷ്ടമായത് പത്ത് ലക്ഷം രൂപ. എങ്ങനെയെന്നല്ലേ? ഭർത്താവ് തിരിച്ചറിഞ്ഞ സെലിബ്രിറ്റി മുൻ പോൺതാരം മിയ ഖലീഫയായിരുന്നു. താരം തന്നെയായിരുന്നു ഇക്കാര്യം ട്വിറ്ററിലും ടിക് ടോക്കിലും മറ്റുമായി പങ്കുവച്ചത്.

mia-khalifa

പാരീസിലെ ഒരു ഹോട്ടലിലെത്തിയതായിരുന്നു നവദമ്പതികൾ. അത്താഴസമയത്ത് മിയ ഖലീഫയെ കണ്ട് ഭർത്താവ് ആവേശഭരിതനായി. ഇതിൽ നീരസം പ്രകടിപ്പിച്ച ഭാര്യയെ അനുനയിപ്പിക്കുന്നതിനായി പത്ത് ലക്ഷത്തോളം വിലവരുന്ന 'ബിർക്കിൻ' എന്ന ബ്രാൻഡിന്റെ ബാഗാണ് യുവാവ് വാങ്ങി നൽകിയത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹെർമിസ്' എന്ന ആഡംബര വസ്തുക്കളുടെ നിർമാണ കമ്പനിയുടേതാണ് ബാഗ്. വളരെ വിരളമായി മാത്രം ലഭിക്കുന്ന വിലയേറിയ ആഡംബര ബാഗുകളാണ് ബിർക്കിൻസ്.

തന്നെ ഹോട്ടലിൽ തിരിച്ചറിഞ്ഞതിന്റെ പേരിൽ ഒരു സമൂഹമാദ്ധ്യ ഇൻഫ്ളുവെൻസറിന്' ബിർക്കിൻ ബാഗ് ലഭിച്ചുവെന്ന് താരം ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

ട്വീറ്റ് വൈറലായതിന് പിന്നാലെ മൂവരും ചേർന്നുള്ള വീഡിയോയും താരം തന്നെ പിന്നാലെ പങ്കുവച്ചു. സംഭവദിവസം നടന്ന കാര്യങ്ങൾ പുനഃസൃഷ്ടിച്ച വീഡിയോയാണ് മിയ ഖലീഫ പങ്കുവച്ചത്. 'ഞങ്ങൾ കണ്ടുമുട്ടി' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIA KHALIFA, HONEYMOON, TIKTOK, VIRAL, VIDEO, TWITTER, BIRKIN, BAG
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.