കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ വലിയ സ്വീകാര്യതയുള്ള ബൈക്കായ പാഷന്റെ എക്സ്ടെക് പതിപ്പ് വിപണിയിലെത്തി. ഡ്രം വേരിയന്റിവ് 74,590 രൂപയും ഡിസ്ക് പതിപ്പിന് 78,890 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.
സ്റ്റൈൽ, സേഫ്റ്റി, കണക്ടിവിറ്റി, കംഫർട്ട് എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാഷൻ എക്സ്ടെക് ഒരുക്കിയിട്ടുള്ളതെന്ന് ഹീറോ മോട്ടോകോർപ്പ് വ്യക്തമാക്കി. പ്രൊജക്ടർ എൽ.ഇ.ഡി ഹെഡ്ലാമ്പ്, ബ്ളൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, എസ്.എം.എസ്., കോൾ അലെർട്ടുകൾ, മൈലേജ് ഇൻഡിക്കേറ്റർ, ലോ-ഫ്യുവൽ ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട്-ഓഫ്, സർവീസ് റിമൈൻഡർ തുടങ്ങിയവ സെഗ്മെന്റിൽ തന്നെ ആദ്യമാണ്. സമാന മികവുകളോടെ സ്പ്ളെൻഡർ പ്ളസ് എക്സ്ടെക്കും വിപണിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |