കീവ്: യുക്രെയിൻ റഷ്യ യുദ്ധം തുടരുന്ന അവസ്ഥയിൽ ഇതുവരെയും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളാണ് യുക്രെയിൻ ജനതയുടെ ജീവിതത്തിൽ നടക്കുന്നത്. വെടിയൊച്ചകളും റോക്കറ്റുകളും സർവ്വസാധാരണമാണ് അവരുടെ ജീവിതത്തിൽ ഇപ്പോൾ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. റെഡ്ഡിറ്റിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു യുക്രെയിൻ പൗരൻ പതിവുപോലെ ഷേവ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഇദ്ദേഹത്തിന് തൊട്ടടുത്തായി ഒരു റഷ്യൻ റോക്കറ്റിന്റെ ഭാഗവും കിടപ്പുണ്ട്. റോക്കറ്റ് തൊട്ടടുത്ത് കിടക്കുന്നത് മനസിലാക്കാതെ ഇദ്ദേഹം ഷേവ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ച കണ്ട് എത്തിയ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരാളാണ് വീഡിയോ എടുത്തത്. ഷേവ് ചെയ്ത് തിരിഞ്ഞു നോക്കിയ ഇയാൾ തൊട്ടടുത്ത് റോക്കറ്റ് കിടക്കുന്നത് കണ്ട് ഞെട്ടുകയാണ്.
ഇരുവരും ചേർന്ന് റോക്കറ്റ് പരിശോധിക്കുന്ന ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പിന്നീട് കാണാം. എന്നാൽ ഇത് റോക്കറ്റിന്റെ ഒരു ഭാഗം മാത്രമാണെന്നും പൊട്ടിത്തെറിക്കില്ലെന്നും പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി. റോക്കറ്റിന് പറന്നുയരാനുള്ള കരുത്ത് പകരുന്ന ബൂസ്റ്ററിന്റെ ഒരു ഭാഗമാണിത്. പൊട്ടിത്തെറിക്കുന്നതിന് മുമ്പായി ബൂസ്റ്റർ ഉപേക്ഷിക്കുകയാണ് സാധാരണ റോക്കറ്റുകൾ ചെയ്യുന്നത്. ഇത്തരത്തിൽ ഉപേക്ഷിച്ചപ്പോൾ വീട്ടിന്റെ മുകളിലേക്ക് വീണതാകാം. ജിപ്സം സീലിംഗ് ആയതിനാലാകാം ചെറിയൊരു വിള്ളൽ മാത്രമാണ് വീടിന്റെ മേൽക്കൂരയിൽ ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |