ഓഫ്ലൈൻ യു.പി.ഐ പേയ്മെന്റ്
വെയറബിൾ എ.ടി.എം കാർഡ്
കൊച്ചി: ഫിൻടെക് മേഖലയിലെ മുൻനിര കമ്പനിയായ ഏസ്മണി ഓഫ്ലൈൻ യു.പി.ഐ പേയ്മെന്റ്, വെയറബിൾ എ.ടി.എം കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ടു. സ്മാർട്ട് ഫോണും ഇന്റർനെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കുന്ന സംവിധാനമാണ് ഓഫ്ലൈൻ യു.പി.ഐ. എ.ടി.എം കാർഡും മൊബൈൽ ഫോണുമില്ലാതെ മോതിരം, കീചെയിൻ, സ്റ്റിക്കർ തുടങ്ങിയവയിലൂടെ വൈഫൈ സംവിധാനത്തിൽ ഇപോസ് മെഷീനുകളിലൂടെ പണം നൽകാം.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ യു.പി.ഐ മേധാവി സൗരഭ് തോമർ, ഫിനാൻസ് വകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ മുഹമ്മദ് വൈ സഫീറുള്ള,എന്നിവർ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ ആദ്യമായി സാധാരണ ജനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കുമായി മലയാളം, തമിഴ് എന്നീ പ്രാദേശിക ഭാഷകളിൽ ഓഫ്ലൈൻ യു.പി.ഐ സേവനങ്ങൾ കൊണ്ടുവരുന്നത് ഏസ്മണിയാണ്. റിസർവ് ബാങ്ക് മാർച്ചിൽ 123 ഭീംവോയിസ് എന്ന പേരിൽ ഓഫ്ലൈൻ യു.പി.ഐ സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. ഡിജിറ്റൽ സാക്ഷരത കുറവായ ഇന്ത്യയിൽ സാധാരണക്കാരെയും ഡിജിറ്റൽ പണമിടപാട് സേവനങ്ങൾക്ക് പ്രാപ്തരാക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നും ഏസ്മണി സി.ഇ.ഒ ജിമ്മിൻ ജെ.കുറിച്ചിയിൽ പറഞ്ഞു. സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച ആപ്ലിക്കേഷൻ വഴിയാണ് വെയറബിൾ എ.ടി.എം കാർഡ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ വഴി പ്രവർത്തിക്കുന്നതിനാൽ ഈ സംവിധാനം തികച്ചും സുരക്ഷിതമാണ്. ആഗസ്റ്റ് മുതൽ വെയറബിൾ എ.ടി.എം കാർഡ് മാർക്കറ്റിൽ ലഭ്യമാകുമെന്ന് ഏസ്മണി എം.ഡി നിമിഷ ജെ.വടക്കൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |