കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് വിമാനസർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും. സർവീസിന് തുടക്കം കുറിച്ചുള്ള ആദ്യ ഫ്ളൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 28ന് വൈകിട്ട് 8:05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. റിട്ടേൺ ഫ്ളൈറ്റ് അബുദാബിയിൽനിന്ന് രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും. കൊച്ചിക്കും അബുദാബിക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേൺ നിരക്കിൽ ബുക്കിംഗ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |