SignIn
Kerala Kaumudi Online
Thursday, 28 March 2024 7.53 PM IST

സ്റ്റേജ് കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകണം: മലയാള നാടകശാല സംസ്ഥാന സമിതി

ambala

അമ്പലപ്പുഴ: കേരളത്തിലെ സ്റ്റേജ് കലാകാരന്മാർക്ക് സർക്കാർ അർഹതപെട്ട അംഗീകാരവും പരിഗണനയും നൽകണമെന്ന് അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന കേരളത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മലയാള നാടകശാല സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മലയാള നാടക ശാലയുടെ രണ്ടാമത്‌ കുടുംബ സംഗമവും സ്റ്റേജ് കലാകാരന്മാരെയും വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവർക്കുമുള്ള ആദരവും മജീഷ്യനും ഗിന്നസ് അവാർഡ് ജേതാവുമായ മനു മങ്കൊമ്പ് ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ കലാകാരന്മാരും കുടുംബവും പുതിയ ജീവിത സാഹചര്യത്തിൽ നട്ടം തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള നാടകശാല പ്രസിഡന്റ് സരസപ്പൻ കലാലയ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത മുഖ്യപ്രഭാഷണം നടത്തി. സിനിമാ നടൻ പുന്നപ്ര അപ്പച്ചൻ , മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ സനൽകുമാർ, മലയാള നാടകശാല സമിതി ജനറൽ സെക്രട്ടറി വി. ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ മനോജ് കുമാർ, കവിയും ചലച്ചിത്രകാരനുമായ ഡോക്ടർ ഷിബു ജയരാജ്, മലയാള നാടകശാല ട്രഷറർ മൻമഥാ ജയൻ എന്നിവർ സംസാരിച്ചു. കേരള സംഗീത നാടകഅക്കാദമി പുരസ്ക്കാര ജേതാക്കളായ ആലപ്പി ഋഷികേശ്, അലിയാർ എം മാക്കിയിൽ , കാഥികൻ ആലപ്പി രമണൻ , സിനിമാ നാടക നടൻ ആദിനാട് ശശി,കവിയും എഴുത്തുകാരനുമായ വിജയൻ നളന്ദ, നാടക കലാകാരൻ ആര്യാട് ഭാർഗ്ഗവൻ, നാടക സമിതിയുടമയും സാമൂഹ്യ പ്രവർത്തകനുമായ സി. രാധാകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവ് അമ്പലപ്പുഴ സി .ഐ എസ്.ദ്വിജേഷ്, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ പി.മധു അമ്പലപ്പുഴ, മാസ്റ്റേഴ്സ് അത് ലറ്റിക്സ് സ്വർണമെഡൽ ജേതാക്കളായ സുമ മുട്ടാർ, അശോക് എന്നിവരേയും മലയാള നാടകശാലയിലെ മുതിർന്ന അംഗങ്ങളെയും പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബേബിച്ചൻ ചമ്പക്കുളം പതാക ഉയർത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.