പത്തനംതിട്ട : വ്യാപാരികളുടെ ക്ഷേമത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കുറഞ്ഞ പലിശയോടുകൂടിയ വ്യാപാര ലോണുകൾ നൽകണമെന്നും യുണൈറ്റഡ് മർച്ചന്റ് സ് ചേമ്പർ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ.ഹെന്റി, നിനാം ബഷി, എബ്രഹാം പരുവാനിൽ, ട്രഷറർ കെ.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാജി മാത്യു, തിരുവല്ല യൂണിറ്റ് പ്രസിഡന്റ് റജി കുരുവിള എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികൾ : പ്രസാദ് ജോൺ മാമ്പ്ര (ജില്ലാ പ്രസിഡന്റ്), എബ്രഹാം പരുവാനിക്കൽ (ജനറൽ സെക്രട്ടറി), കെ.എസ്.അനിൽകുമാർ (ട്രഷറർ), ജീ മണലൂർ, കെ.റ്റി.തോമസ്, ഷാജി മാത്യു, സജി ചെറിയാൻ, ബിജു മേലേതിൽ (വൈസ് പ്രസിഡന്റുമാർ), നൗഷാദ്, ജിയോ പി.ജോസഫ്, വെസ്സി, ജി.അനിൽകുമാർ, ബിനു പരപ്പുഴ (സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |