തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ഭരണകർത്താക്കളുടെ ശ്രമമെന്നും പേരിന് വേണ്ടി ചിലതെല്ലാം കാട്ടിക്കൂട്ടുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. മദ്യനയത്തിൽ ജുഡിഷ്യറിയുടെ ഇടപെടൽ വൈകുന്നത് നിർഭാഗ്യകരമാണ്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് തെളിഞ്ഞതാണ്. വിനോദസഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തുമെന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും സുധീരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |