പ്രമാടം : ഹെൽത്തി കേരളയുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടലുകൾ, ബേക്കറികൾ, ചായക്കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പൂങ്കാവിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് കുട്ടികൾക്ക് നൽകുന്ന ആഹാര സാധനങ്ങൾ പഴകിയത് പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷാ, മെഡിക്കൽ ഓഫീസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |