തിരുവല്ല : സി.പി.എം തിരുവല്ല ഏരിയാ കമ്മറ്റി ഒാഫീസായ കെ.ഐ.കൊച്ചീപ്പൻ മാപ്പിള സ്മാരക മന്ദിരത്തിൽ പുന്നപ്ര വയലാർ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച പുതിയ കോൺഫ്രൻസ് ഹാൾ ഇന്ന് വൈകിട്ട് 4ന് മുൻ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.അനന്തഗോപൻ അദ്ധ്യക്ഷനാകും. വെൺപാല രാമചന്ദ്രൻ പഠനകേന്ദ്രം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ചിത്രം അനാച്ഛാദനം ചെയ്യും. ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |