പത്തനംതിട്ട: ആരോഗ്യ വകുപ്പു മന്ത്രി വീണാജോർജിനെതിരെ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന വ്യാപകമായ ആക്രമണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.ഡി.എഫ് മുനിസിപ്പൽ കൺവീനർ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി അദ്ധ്യക്ഷനായി. അമൃതം ഗോകുലൻ, സുമേഷ് ഐശ്വര്യ, വറുഗീസ് മുളക്കൻ, സത്യൻ കണ്ണൂങ്കര, ബീനാ ഷെരീഫ്, പി.കെ.അനീഷ്, എ. എച്ച്.എം ഹനീഫാ, പി.വി.അശോക് കുമാർ, അൻസാരി കുമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |