തിരുവല്ല : ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പഴയകാവ് കവലയിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഗ്ലാസ് ഡോർ കുത്തിത്തുറന്ന ശേഷം വഞ്ചിയുടെ പുട്ട് പൊളിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.