വൈപ്പിൻ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ്. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് പൊക്കാളിക്കൃഷിക്ക് വിത്തിറക്കി. സംസ്ഥാന കർഷക അവാർഡ് ജേതാവ് സുൽഫത്ത് മൊയ്തീൻ വിത്തുവിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട് പഞ്ചായത്ത് 3-ാം വാർഡിലെ വലിയപെരിയാളി കൃഷി സമാജത്തിലെ രണ്ട് ഏക്കറിലാണ് വിത്തിറക്കിയത്. കൃഷി ഓഫീസർ പി.കെ.ഷജ്നയുടെ നേതൃത്വത്തിലാണ് വിത്ത് ഒരുക്കിയത്.
സ്കൂൾ മാനേജർ ഡോ.വി.എം.അബ്ദുല്ല, പി.ടി.എ. പ്രസിഡന്റ് കെ.എ.സാജിത്ത്, വാർഡ് അംഗം നിഷിദ ഫൈസൽ, പ്രോഗ്രാം ഓഫീസർ പി.എ.റസീന, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സ്മിത ആന്റോ, എൻ.എസ്.എസ് പി.എ.സി. അംഗം ഇ.എച്ച്. സലിം, കൃഷി അസിസ്റ്റന്റ് കെ.സി.മനു , സമാജം ഭാരവാഹി എ.എ.സഗീർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |