SignIn
Kerala Kaumudi Online
Friday, 29 March 2024 5.02 PM IST

സി.പി.ഐ മണ്ഡലം സമ്മേളനം

cpi
സി.പി. ഐ. തളിപ്പറമ്പ് മണ്ഡലം സമ്മേളനം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും വളർന്നുവരുന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി നാടിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ചന്ദ്രൻ പറഞ്ഞു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പി.വി.എസ്. നമ്പ്യാർ നഗറിൽ നടന്ന സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം എ.ആർ.സി. നായർ പതാക ഉയർത്തി. ലിജി ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി.എ. ഇസ്മയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ പ്രവർത്തന റിപ്പോർട്ടും, വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഒ.വി. പ്രമോദ് സ്വാഗതം പറഞ്ഞു. പി.കെ. അബ്ദുൾ ഗഫൂർ, കോമത്ത് മുരളീധരൻ, പി.വി. ബാബു, ടി.വി. നാരായണൻ, ഇ. ലിജേഷ്, പയ്യരട്ട ശാന്ത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.