തേഞ്ഞിപ്പലം: വ്യാപാരിയെ തട്ടിക്കൊണ്ടുപോയിപണവും കാറും കവർന്ന മൂന്നംഗസംഘം അറസ്റ്റിൽ. രാമനാട്ടുകര പെരുമുഖം സ്വദേശികളായ പ്രണവ്, ഷഹദ് ഷെമിം, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുമെന്ന് പറഞ്ഞ് കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത് വച്ച് കത്തി, ചുറ്റിക എന്നിവ കാണിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. 24ന് രാത്രി കോട്ടയ്ക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെയാണ് പരാതിക്കാരന്റെ കാറിൽ കൊണ്ടുപോയത്.പ്രതികൾ പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപതങ്ങളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. അഞ്ചുലക്ഷം രൂപ തന്നാൽ മാത്രമേ വണ്ടി വിട്ടുതരികയുള്ളൂ എന്നുംപറഞ്ഞു മദ്ദിച്ച് അവശനാക്കുകയും ശേഷം രാത്രി പന്ത്രണ്ടോടെ രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുന്നിൽ ഇറക്കിവിട്ട് കാറുമായി കടന്നുകളയുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |