തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് നേതാക്കളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ സന്ദർശിച്ചു.
എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാറിന്റെ കായംകുളത്തെയും ട്രഷറർ എൻ.വി.അയ്യപ്പൻപിള്ളയുടെ കരുനാഗപ്പള്ളിയിലെയും വസതികളിലെത്തി ഷാളണിയിച്ച് ഇരുവരെയും ആദരിച്ച് ഗാന്ധിപ്രതിമ ഉപഹാരമായി നൽകി. കായംകുളത്തെയും കരുനാഗപ്പള്ളിയിലെയും കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും ഹസനൊപ്പം ഉണ്ടായിരുന്നു.
ക്യാപ്ഷൻ: എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം ശശികുമാറിനെ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആദരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |