കോഴിക്കോട് : ദേശാഭിമാനി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുത്തത് സി.പി.എമ്മിന്റെ നിർദ്ദേശ പ്രകാരമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആക്രണത്തിൽ പങ്കില്ലെന്നും പ്രവർത്തകരെ ശാന്തരാക്കി തിരിച്ചുകൊണ്ടു വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയ്ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ച് തകർക്കാനുള്ള ബി.ജെ.പി -ആർ.എസ്.എസ് ശ്രമം പരാജയപ്പെടുമ്പോൾ അവർക്ക് സഹായമായി എത്തുകയാണ് എസ്.എഫ്.ഐ. മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞിരാമൻമാരെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണ്. ഇന്ന് കെ.എസ്.യു സംസ്ഥാന വ്യാപകമായി കാമ്പസുകളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും അഭിജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |