കൊല്ലം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസെപ്പ്) നടപ്പാക്കിയ കേരള സർക്കാരിനെ കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്താനും പെൻഷൻകാരുടെ ആശ്രിതർക്കുകൂടി ആനുകൂല്യം ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. രാധാകൃഷ്ണകുറുപ്പ്, ജയ്സൺ മാന്തോട്ടം, സി.ജെ. മാത്യൂസ് ശങ്കരത്തിൽ, മാത്തച്ചൻ പ്ലാന്തോട്ടം, എം.ജെ. ജേക്കബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |