ആറ്റിങ്ങൽ : രാജ്യത്തെ സൈന്യത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഗ്നി പഥം പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് വിദ്യാർഥിനികളുടെ കൂട്ടായ്മയായ മാതൃകത്തിന്റെ ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.
'മാതൃകം 'ജില്ലാ ജോയിന്റ് കൺവീനർ ശ്രീതു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എസ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിത്ത്, ഏരിയാ സെക്രട്ടറി ആനന്ദ്, പ്രസിഡന്റ് വിജയ് വിമൽ, ജില്ലാകമ്മിറ്റി അംഗം അജീഷ്, ഏരിയാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഭിഷേക്, ബേഷ്മജെയിൻ , അക്ഷയ് എന്നിവർ സംസാരിച്ചു.
നിസ്സി അദ്ധ്യക്ഷതവഹിച്ച കൺവെൻഷനിൽ ഭാഗ്യ മുരളി സ്വാഗതം പറഞ്ഞു. മാതൃകം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി, നിസി (കൺവീനർ) ആര്യ, നസീല (ജോയിന്റ് കൺവീനർമാർ )എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |