ചേർപ്പ്: ഓൺലൈനിൽ നൽകിയ പരസ്യം കണ്ട് ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ ബൈക്കുമായി കടന്നുകളഞ്ഞു. കോടന്നൂർ നാരായണൻ കാട്ടിൽ ശ്യാം എന്ന യുവാവിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. തൃശൂരിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ ശ്യാം ദിവസങ്ങൾക്ക് മുമ്പാണ് വാഹന വിൽപ്പന പരസ്യം ഓൺലൈനിൽ നൽകിയത്. പത്തനംതിട്ട സ്വദേശി ബൈക്ക് വാങ്ങാൻ താത്പര്യം അറിയിച്ചു. ജോലി തിരക്കായതിനാൽ ശ്യാം ബൈക്ക് സുഹൃത്തിനെ ഏൽപ്പിച്ചു. തുടർന്ന് പത്തനംതിട്ട സ്വദേശി പാലക്കലിലെ പരിചയക്കാരനുമായി കോടന്നൂരിൽ എത്തുകയും ബൈക്ക് ഓടിച്ച് നോക്കിയതിന് ശേഷം വർക്ക്ഷോപ്പിൽ കാണിക്കണമെന്ന് പറഞ്ഞ് ഓടിച്ചു പോകുകയായിരുന്നു. പിന്നെ ഇയാൾ തിരിച്ചെത്തിയില്ല. ഇയാളുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. പരാതിയെ തുടർന്ന് ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |