SignIn
Kerala Kaumudi Online
Friday, 19 April 2024 8.26 PM IST

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന് കെ.എൻ.എ. ഖാദറിന് ലീഗിന്റെ താക്കീത്

kna-khader

മലപ്പുറം: ആർ.എസ്.എസിന്റെ കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ.എൻ.എ. ഖാദറിന് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. കെ.എൻ.എ. ഖാദറിന്റെ ഭാഗത്തു നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധക്കുറവുമാണ്. സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം ഇതിനെ കണ്ടത് ജാഗ്രതക്കുറവാണ്. സൂക്ഷ്മതക്കുറവിൽ ഖാദർ ഖേദം പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി അംഗങ്ങൾ പരിപാടികളിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലും മറ്റും പ്രതികരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ നയസമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

അച്ചടക്കമുള്ള പ്രവർത്തകനായി തുടരും : കെ.എൻ.എ. ഖാദർ

മലപ്പുറം: മുസ്ലിം ലീഗിന്റെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുമെന്ന് കെ.എൻ.എ. ഖാദർ മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പാർട്ടി ചോദിച്ചതിനുള്ള മറുപടി എഴുതി നൽകിയിരുന്നു. പാർട്ടിയെടുത്ത തീരുമാനം ശിരസ്സാവഹിക്കുമെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KNA KHADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.