കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന താരസംഘടന 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തിരുന്നു. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും, കോടതി തീരുമാനത്തിന് മുമ്പ് നടനെ പുറത്താക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പരാതിക്കാരിയായ നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. 'വിഡ്ഢികളെ പണം കൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്നാണ്' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
'അമ്മ'യ്ക്കെതിരെ നേരത്തെ നടിയുടെ പിതാവും രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാട് അപലപനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയത് എന്തിനാണെന്നും പരാതിക്കാരിയുടെ പിതാവ് ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |