SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

ഡോക്ടർ മച്ചാൻ ഇനി വെള്ളിത്തിരയിലെ നായകൻ, ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ; ചിത്രത്തിന്റെ എക്സ്‌ക്ലൂസീവ് ഫോട്ടോഷൂട്ട് കാണാം

ബിഗ് ബോസ് താരവും മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ മലയാള സിനിമയിലേക്ക്. റോബിൻ നായക വേഷത്തിലെത്തുന്ന ചിത്രം എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് നിർമിക്കുന്നത്. ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിൻ സൃഷ്ടിച്ച ആരാധക തരംഗം അവസാനിക്കും മുന്നേയാണ് നായക വേഷം തേടിയെത്തിയത്.

robin

മോഹൻലാലിന്റെ ഉൾപ്പടെ നിരവധി പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് സ്റ്റിൽ ഫോട്ടോഗ്രാഫർ സാലു പെയ്യാടിന്റെ നേതൃത്വത്തിൽ നടന്നു. ലൊക്കേഷൻ കാഴ്കകൾ കൗമുദി മൂവീസ് പുറത്ത് വിടുന്നു...

robin

തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാർത്ഥിയായിരിക്കെ, നൽകപ്പെട്ട ഒരു ടാസ്‌ക്കിനിടയിൽ എതിർവശത്തുണ്ടായിരുന്ന കണ്ടസ്റ്റന്റിനെ ബലം പ്രയോഗിച്ച് തള്ളി എന്ന കാരണത്താലാണ് പരിപാടിയിൽ നിന്ന് പുറത്തായത്.

നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡ് റോബിനാണ് ലഭിച്ചത്. കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് പരിചിതനായ റോബിന്റെ ആദ്യ സിനിമാപ്രവേശം പ്രതീക്ഷയുണർത്തുന്നു.

'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്നീ ജനപ്രിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് സന്തോഷ് ടി കുരുവിള. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ്, ഓ പി എം സിനിമാസ്, എസ് ടി കെ ഫ്രെയിംസ് എന്നീ ബാനറുകളിലായി ഇതിനോടകം പതിമൂന്ന് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമായിരിക്കും ഇത്. 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ സിനിമയാണ് റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR ROBIN RADHAKRISHNAN, EXCLUSIVE PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.