കൊച്ചി: പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രം 'കടുവ' 30 ന് തീയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ ദിവസം സിനിമ റിലീസ് ചെയ്യും. വിവേക് ഒബ്രോയ്, അലെൻസിയർ ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി. മേനോൻ, നന്ദു, സീമ, സംയുക്ത മേനോൻ, പ്രിയങ്ക നായർ തുടങ്ങിയവരും അഭിനേതാക്കളാണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് നിർമ്മാണം. ജിനു വി. എബ്രഹാം ( കഥ,തിരക്കഥ, സംഭാഷണം), അഭിനന്ദൻ രാമാനുജം (ഛായാഗ്രഹണം), ഷമീർ മുഹമ്മദ് (എഡിറ്റിംഗ്), ജേക്സ് ബിജോയ് (സംഗീതം), സന്തോഷ് വർമ്മ, ജോപോൾ (ഗാനരചന). കനൽ കണ്ണൻ,മാഫിയ ശശി (സംഘട്ടനം) ബിനു ബ്രിങ്ഫോർത്ത്, മഞ്ജു ഗോപിനാഥ് (പി.ആർ.ഒ) എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |