SignIn
Kerala Kaumudi Online
Friday, 29 March 2024 1.32 PM IST

അമൃതസ്മൃതി - മൗലാന ബർക്കത്തുള്ള

mau

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് ഇന്ത്യയ്ക്കു പുറത്തു നിന്ന് പോരാടിയ വിപ്ളവകാരികളിൽ പ്രമുഖൻ. 1915 ൽ അഫ്ഗാനിസ്ഥാനിൽ രൂപീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രവിശ്യാ സർക്കാരിന്റെ പ്രധാനമന്ത്രി. ജപ്പാൻ,​ അമേരിക്ക,​ ജർമനി,​ ടർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ അനുകൂലിച്ച് ദിനപത്രങ്ങളിൽ തുടർച്ചയായി എഴുതി ശ്രദ്ധേയനായി. അമേരിക്കയിലായിരിക്കെ, ബ്രിട്ടീഷുകാ‌രെ പുറത്താക്കാൻ സായുധ വിപ്ളവത്തിന് ആഹ്വാനം ചെയ്യുന്ന ഗദർ പ്രസ്ഥാനം എന്ന രാജ്യാന്തര സംഘടനയ്ക്ക് രൂപം നല്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. സംഘടനയുടെ ആദ്യ വൈസ് പ്രസിഡന്റ്.​

ഭോപ്പാലിൽ 1854 ജൂലായ് ഏഴിന് ജനനം. പഠന ശേഷം ജപ്പാനിലേക്ക്. ടോക്യോ യൂണിവേഴ്സിറ്റിയിൽ ഹിന്ദുസ്ഥാനി പ്രൊഫസർ. 1906-ൽ അമേരിക്കയിലേക്ക്. തിരികെ ജപ്പാനിലെത്തി,​ ഇസ്ളാമിക് ഫ്രറ്റേണിറ്റി എന്ന പേരിൽ ആരംഭിച്ച ദിനപത്രം ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. ഉദ്യോഗം നഷ്ടമായപ്പോൾ വീണ്ടും അമേരിക്കയിലേക്ക്. ഗദർ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം 1914 ൽ ജർമനിയിലെത്തി,​ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ സമിതിക്ക് രൂപം നല്കി.

1915 ൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആദ്യ ഇന്ത്യൻ പ്രവിശ്യാ സർക്കാരിന് രൂപം നല്കി. രാജാ മഹേന്ദ്ര പ്രതാപ് ആയിരുന്നു പ്രസിഡന്റ്; ബർക്കത്തുള്ള പ്രധാനമന്ത്രിയും. ടർക്കിയും ജർമ്മനിയും ഈ സർക്കാരിന് അംഗീകാരം നല്കി. ബർക്കത്തുള്ളയ്ക്ക് അഭയം നല്കരുതെന്ന് ബ്രിട്ടീഷ് സർക്കാർ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടതോടെ 1919 ൽ റഷ്യയിലേക്കു കടന്ന് വ്ളാഡിമിർ ലെനിനെ സന്ദർശിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. 1927-ൽ അമേരിക്കയിൽ മരണം. മൗലാനാ ബർക്കത്തുള്ളയോടുള്ള ആദരസൂചകമായാണ് 1988 ൽ ഭോപ്പാൽ യൂണിവേഴ്സിറ്റിക്ക് അദ്ദേഹത്തിന്റെ പേരു നല്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAULANA BARKATULLAH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.