തൃശൂർ: സെപ്ടിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നഷ്ടപ്പെട്ട പണം എടുക്കുന്നതിന് വേണ്ടി ടാങ്കിനുള്ളിൽ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ മരണമടഞ്ഞു. അലാമ ഷേക്ക്, ഷേക്ക് അഷ് റാവിൽ ആലം എന്നിവരാണ് മരണമടഞ്ഞത്. പശ്ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും. തൃശൂർ തിരൂരിൽ വച്ചാണ് അപകടം. ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |