SignIn
Kerala Kaumudi Online
Thursday, 25 April 2024 6.38 AM IST

ബെഡ് ഷീറ്റുകൾ രോഗകാരികളാകുന്നത് എങ്ങനെ ,​ എത്ര ദിവസങ്ങൾക്കുള്ളിൽ മാറ്റണം

kk

കിടപ്പറയിൽ ഉപയോഗിക്കുന്ന ബെഡ് ഷീറ്റുകൾ നിങ്ങൾ എത്രദിവസം കൂടുമ്പോഴാണ് മാറ്റാറുള്ളത്. രണ്ടോ മൂന്നോ ആഴ്ച വരെ ഒരേ ബെഡ് ഷീറ്റ് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ സമയാസമയങ്ങളിൽ ബെഡ്ഷീറ്റ് വൃത്തിയാക്കാത്തത് ദോഷം ചെയ്യുമെന്നാണ് ഹെൽത്ത് ലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നത്.

ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പൊടി, എണ്ണ കണികകൾ, മൃതകോശങ്ങൾ, അണുക്കൾ, ബാക്ടീരിയകൾ എന്നിവയെല്ലാം ബെഡ്ഷീറ്റിൽ കാണപ്പെടാം. ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് അസുഖം വരാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം .മാത്രം ബെഡ് ഷീറ്റ് കഴുകുന്നത് ജലദോഷം,​ പനി,​ മുഖക്കുരു,​ അലർജി,​ ആസ്തമ തുടങ്ങിയ പ്രശ്നങ്ങൾക്കും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. അഴുക്ക് പിടിച്ച ഷീറ്റുകളിൽ ന്യൂമോണിയ,​ ഗൊണോറിയ തുടങ്ങിയ രോഹങ്ങൾക്ക് കാരണമാകുന്ന ബാക്ടിരിയോയിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകും.

ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് കഴുകുന്നതാണ് നല്ലത്. നമ്മുടെ ശരീരം പ്രതിദിനം 40000 മൃതകോശങ്ങൾ പുറത്തുവിടുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, BEDSHEET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.