അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെനിസ് പ്ലാന്റ് (നെപ്പന്തസ് ഹോർഡെനി ) എന്ന ലിംഗച്ചെടി പറിച്ചെടുക്കുന്നതിന് കംബോഡിയൻ സർക്കാർ വിലക്കേപ്പെടുത്തിയത് ആഗോള തലത്തിൽ വാർത്തയായിരുന്നു. പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള ചെടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കാൻ സ്ത്രീകളുൾപ്പെടെയുള്ളവർ ഒഴുകിയെത്തുന്നത് കണക്കിലെടുത്തായിരുന്നു സർക്കാർ നടപടി.
ഇപ്പോഴിതാ ലിംഗച്ചെടി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ലോകത്തെ ഏറ്റവും വലുതും അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിപ്പിക്കന്നതുമായ പെനിസ് പ്ളാന്റ് കാലിഫോർണിയയിലെ പൂത്തത്. ശവപുഷ്പം എന്നും അറിയപ്പെടുന്ന ചെടിയുടെ രണ്ടെണ്ണമാണ് ഇവിടെ പൂത്തത്. 12 അടിവരെ ഉയരത്തിലാണ് ഇവ വളരുന്നത്.
ഭീമാകാരമായ ചെടി 12 അടി വരെ ഉയരത്തിൽ വളരുന്നു, എന്നിരുന്നാലും അതിന്റെ മുകുളങ്ങൾ ഇടയ്ക്കിടെ മാത്രമേ പൂക്കാറുള്ളൂ. ചിലപ്പോൾ പതിറ്റാണ്ടുകൾ തന്നെ കഴിയും. പൂവട്ടാൽ തന്നെ കുറച്ചുദിവസങ്ങൾ മാത്രമേ അവ നിലനിൽക്കൂ. സാൻ മറിനോയിലെ ഹണ്ടിംഗ്ടൺ മ്യൂസിയത്തിലും സാൻ ഫ്രാൻസിസ്കോയിലെ കൺസർവേറ്ററിയിലേതുമാണ് ചെടികൾ പൂത്തത്. ഇത് കാണാൻ നിരവദിപേരാണ് എത്തിയത്.
കൺസർവേറ്ററി ലിംഗച്ചെടിക്ക് ചാനൽ ദി ടൈറ്റൻ എന്നാണ് പേരിട്ടത്. പൂവിരിയുന്നതിന്റെ ലൈവ് സ്ട്രീമിംഗ്ും ഇവർ നടത്തിയിരുന്നു. ഹണ്ടിംഗ്ടൺ മ്യൂസിയം ജൂൺ 19ന് അതിന്റെ പൂവ് അഴിക്കുന്നതിന്റെ ടൈം-ലാപ്സ് വീഡിയോയും പങ്കിട്ടു.
ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻസിന്റെ സ്വന്തം പെനിസ് പുഷ്പം 2019-ലും 2018-ലും 2016-ലും തുടർച്ചയായി രണ്ട് വർഷം വിരിഞ്ഞിരുന്നു. . ആഗോളതലത്തിൽ പൂന്തോട്ടം സന്ദർശിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒന്നായി ഈ ചെടി മാറിയിട്ടുണ്ട്.
ടൈറ്റൻ അരം എന്ന് വിളിക്കുന്ന ലിംഗച്ചെടിയുടെ ശാസ്ത്രീയ നാമം അമോർഫോഫാലസ് ടൈറ്റാനം എന്നാണ്. ചുരുക്കപ്പേരാണ് "അമോർഫോഫാലസ് എന്ന പേരിന്റെ അർത്ഥം 'ആകൃതിയില്ലാത്ത ലിംഗം' എന്നാണ്," എന്നാൽ നിങ്ങൾക്ക് ചെടിയിൽ ഒരു ലിംഗത്തിന്റെ രൂപം കാണാൻ കഴിയും. കഴിഞ്ഞ വർഷം നെതർലാൻഡ്സിലെ ലെയ്ഡന്‍ സര്‍വകലാശാലയുടെ ബൊട്ടാണിക്കല്‍ ഗാര്ഡന് ലൈഡന്‍ ഹോര്‍ട്ടസ് ബൊട്ടാണിക്കസിലും ലിംഗച്ചെടി പൂവിട്ടിരുന്നു.