SignIn
Kerala Kaumudi Online
Thursday, 25 April 2024 3.19 PM IST

അഗ്നിപഥ്: കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവരും-സതീശൻ

vd

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ അസംബ്ലി മണ്ഡലങ്ങളിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പി.എം.ജി ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

കർഷക സമരത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതുപോലെ അഗ്നിപഥിനെതിരെ യുവജനങ്ങൾ നടത്തുന്ന സമരത്തിനുമുമ്പിലും കേന്ദ്രസർക്കാരിന് മുട്ടു മടക്കേണ്ടിവരുമെന്ന് സതീശൻ പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന നരേന്ദ്ര മോദി സർക്കാർ സൈന്യത്തെയും കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന മോദിസർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു സത്യാഗ്രഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.