തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ മാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചട്ടലംഘനത്തിനെതിരെ മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കർക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |