കോവളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോവളം സ്റ്റേഷൻ പരിധിലെ എല്ലാ സ്കൂളുകളിലും ബോധവത്കരണം,റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പൂങ്കുളം ഹോളി സ്പിരിറ്റ് ഹൈസ്കൂളിൽ കോവളം പൊലീസ് എസ്.എച്ച്.ഒ പ്രൈജു ലഹരിക്കെതിരെ ക്ലാസെടുത്ത് പ്രതിജ്ഞ ചൊല്ലി. എസ്.എഫ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.ഐ ജേക്കബ് വർഗീസ് ക്ലാസ് എടുത്തു. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഹെൽത്ത് ഇൻസ്പെക്ടർ മോഹൻരാജ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ,എസ്.പി.സി ചുമതല വഹിക്കുന്ന അദ്ധ്യാപകരായ ജയശ്രീ,ഷിജു,ഡ്രിൽ ഇൻസ്ട്രക്ടർമാരായ സി.പി ഒ.സന്തോഷ്,സുജിത ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിജു,രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |