തിരുവനന്തപുരം: ചെറുവയ്ക്കൽ നമ്പിക്കൽ റസിഡന്റ്സ് അസോസിയേഷൻ, ഐറിസ് ആശുപത്രി, പി.എം.എസ് ഡെന്റൽ കോളേജ്, ചൈതന്യാ കണ്ണാശുപത്രി എന്നിവർ സംയുക്തമായി ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെറുവയ്ക്കൽ യു.പി.എസിൽ നടന്ന ക്യാമ്പ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജുവും ക്രൈംബ്രാഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്.വിക്രമൻ നായർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ സുരേഷ് കുമാർ, എസ്.ആർ. ബിന്ദു, ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ, സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, അഡ്വ.കെ.ഒ.അശോകൻ, അസോസിയേഷൻ സെക്രട്ടറി വി.ആർ.ജയചന്ദ്രൻ, ട്രഷറർ സുരേഷ്,അസോസിയേഷൻ ഭാരവാഹികളായ സുഗന്ധി, ശശികുമാർ,തുളസി, ജലജാംബിക, ശ്യാം പ്രകാശ്, ശ്രീകുമാർ, രാജീവ് ,രഞ്ജിത എന്നിവർ പങ്കെടുത്തു.
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ അഞ്ജലി ഭാവന, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗൗരി കൃഷ്ണ .എസ്.വി എന്നിവരെ അനുമോദിച്ചു. തുടർന്ന് ജീവിത ശൈലീരോഗങ്ങളെ സംബന്ധിച്ചും നേത്ര, ദന്ത സംരക്ഷണത്തെ സംബന്ധിച്ചും ഡോക്ടർമാരായ ഹിമ ശ്രീകുമാർ,വീണ വി.നായർ, സുനിത, സരിഗ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |