തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ നേതൃത്വയോഗങ്ങൾക്ക് തുടക്കമായി. ആദ്യ യോഗം ഡോ. പല്പു സ്മാരക യൂണിയനിൽ യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ അരുൺ കുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം ആദിത് നന്ദിയും പറഞ്ഞു.യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി അരുൺ അശോക്, ജില്ലാ ചെയർമാൻ മുകേഷ്, ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ എന്നിവർ സംഘടനാ സന്ദേശം നൽകി. ജില്ലാ സമ്മേളനത്തിന് മുൻപ് യൂണിയൻ സമ്മേളനം നടത്താനും യൂണിയനിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാനും നേതൃത്വയോഗങ്ങൾ കൂടാനും,ശാഖ യൂണിയൻ തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടക്കാനും തീരുമാനിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.സി.വിനോദ്,ജില്ലാ കമ്മിറ്റി അംഗം വിജിത്,ബിനോജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |