വാഷിംഗ്ടൺ : ന്യൂയോർക്കിലെ ക്യൂൻസിൽ പാർക്ക് ചെയ്തിരുന്ന എസ്.യു.വി കാറിൽ ഇന്ത്യൻ വംശജനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സത്നം സിംഗ് (31) ആണ് മരിച്ചത്. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 3.46ന് നഗരത്തിലെ സൗത്ത് ഓസോൺ പാർക്കിംഗ് ഏരിയയിലാണ് സംഭവം.
സത്നം സിംഗിന്റെ കഴുത്തിനും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ കയറിയ ഉടൻ സത്നമിനെ അക്രമി വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സമീപത്ത് തന്നെയാണ് സത്നമിന്റെ വീട്.
കാറിലെത്തിയ അക്രമി കൃത്യം നടത്തിയ ഉടൻ രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ സുരക്ഷാകാമറയിൽ പതിഞ്ഞ വെടിവയ്പ് ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. അതേസമയം, സുഹൃത്തിന്റെ കാറായിരുന്നു സത്നം സിംഗിന്റെ കൈവശമുണ്ടായിരുന്നത്. അതുകൊണ്ട് കാറിന്റെ ഉടമയായ സുഹൃത്തിനെയായിരുന്നോ അക്രമി ലക്ഷ്യമിട്ടതെന്ന സംശയവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |