SignIn
Kerala Kaumudi Online
Thursday, 18 April 2024 8.13 AM IST

അമ്മയിൽ നിന്ന് രാജിവച്ചത് ശരിയായ തീരുമാനമാണെന്ന് തെളിഞ്ഞു, വിജയ് ബാബുവിനെ മീറ്റിംഗിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ഹരീഷ് പേരടി

hareesh-vijay

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നുള്ള തന്റെ രാജി ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി നടൻ ഹരീഷ് പേരടി. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'സംഘടന ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പറച്ചിൽ ശരിയായ രീതിയല്ല. ഗണേശേട്ടനൊക്കെ ഇതിനുള്ള മറുപടി പറഞ്ഞുകഴിഞ്ഞു. ഇത്തരം നിലപാടുകൾ ഇവർ സ്വീകരിക്കുന്നത് കൊണ്ടാണ് ഞാനൊക്കെ അതിൽ നിന്ന് രാജി വച്ചത്. ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ നമ്മളെടുത്ത നിലപാട് വളരെ കൃത്യമാണ്, പുരോഗമന സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശമാണെന്നാണ് ഞാൻ കരുതുന്നത്' - ഹരീഷ് പേരടി പറഞ്ഞു.

അമ്മ ഒരു ക്ലബ് അല്ല. സാധാരണ ക്ലബുകളിൽ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയിൽ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയുണ്ട്. എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് മോഹൻലാലും ഇടവേള ബാബുവും വ്യക്തമാക്കണം. പ്രസ്താവന വളരെ വേദനിപ്പിച്ചു എന്നുമാണ് ഗണേശ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADI, VIJAYBABU, IDAVELA BABU, GANESH KUMAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.