പൊൻകുന്നം. പാലാ- പൊൻകുന്നം റോഡിൽ ഒന്നാംമൈൽ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ചെടികളും പച്ചക്കറികളും വച്ചുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിക്ക് തുടക്കമായി.
ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരിസ്ഥിതി പ്രവർത്തകരായ എസ്.ബിജുവിനും ബാബുരാജിനും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ചെടികൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, അംഗങ്ങളായ ഷാക്കി സജി, അഡ്വ.സുമേഷ് ആൻഡ്രൂസ്, കെ.എ.എബ്രഹാം എന്നിവർ പ്രസംഗിച്ചു. പദ്ധതിപ്രദേശത്തെ തെരുവ് വിളക്കുകൾ പഞ്ചായത്ത് ഏറ്റെടുത്തു പ്രവർത്തനക്ഷമമാക്കുമെന്നും ഇവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |