ഡബ്ളിൻ: ഒടുവിൽ ആരാധകർ കാത്തിരുന്നതുപോലെ ഇന്ന് നടക്കുന്ന ഇന്ത്യ-അയർലാൻഡ് രണ്ടാം ടി20യിൽ സഞ്ജു സാംസൺ പ്ളെയിംഗ് ഇലവനിൽ ഇടം നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. റിതുരാജ് ഗെയ്ക്വാദിന് പകരം സഞ്ജുവും ആവേശ് ഖാന് പകരം ഹർഷൽ പട്ടേലും ചഹലിന് പകരം രവി ബിഷ്ണോയിയും ടീമിൽ ഇടം നേടി.
ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ(ക്യാപ്ടൻ), ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്
അയർലൻഡ്: പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി(ക്യാപ്ടൻ), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ(വിക്കറ്റ് കീപ്പർ), ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, കോനർ ഓൾഫെർട്ട്. മഴ മൂലം 12 ഓവറാക്കി ചുരുക്കിയ ആദ്യ ടി20യിൽ ഇന്ത്യ അയർലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |