SignIn
Kerala Kaumudi Online
Thursday, 25 April 2024 8.47 PM IST

വെറും 14 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പയ്യന് കിട്ടിയ കയ്യടി കണ്ട് കണ്ണ് തള്ളി ഹാർദ്ദിക് പാണ്ഡ്യ, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയ വിവരം പ്രഖ്യാപിച്ചപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത ആർപ്പുവിളി

sanju-samson

ഡബ്ളിൻ: അയർലൻഡിനെതിരായ ആദ്യ ടി ട്വന്റിയിൽ സഞ്ജുവിന് അവസരം ലഭിക്കാത്തത് നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ കളിയിൽ ഓപ്പണർ റിതുരാജിന് പരിക്കേറ്റതോടെ സഞ്ജുവിന് ടീമിലേക്കുള്ള മടങ്ങിവരവിന് അവസരം തെളിയുകയായിരുന്നു. എങ്കിൽ പോലും സഞ്ജുവായിരിക്കുമോ രാഹുൽ ത്രിപാതിയായിരിക്കുമോ റിതുരാജിന് പകരം കളത്തിലിറങ്ങുക എന്ന സംശയം ആരാധകർക്കിടയിൽ നിലനിന്നിരുന്നു. ഇരുവരും അവസരം അർഹിച്ചിരുന്നതിനാൽ ക്രിക്കറ്ര് വിദഗ്ദ്ധരും ഇക്കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞിരുന്നില്ല.

ഒടുവിൽ ഇന്ന് ടോസിന് ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയ വിവരം അറിയിച്ചത്. വൻ ആരവത്തോടെയാണ് സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകർ ഈ വാർത്തയെ എതിരേറ്റത്. ക്യാപ്ടൻ ഹാർദ്ദിക്ക് പാണ്ഡ്യ പോലും സഞ്ജുവിന് ലഭിച്ച ആരാധക പിന്തുണയിൽ അമ്പരന്നുപോയെന്ന് വേണം അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണത്തിൽ നിന്ന് മനസിലാക്കേണ്ടത്. സഞ്ജുവിന് ഇവിടെ ഒരുപാട് ആരാധകരുണ്ടല്ലോ എന്നായിരുന്നു ഹാർദ്ദിക്കിന്റെ പ്രതികരണം.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ദീപക് ഹൂഡയോടൊപ്പം രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുക്കെട്ട് പടുത്തുയർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എടുത്തിട്ടുണ്ട്. 80 റൺസ് എടുത്ത ഹൂഡയും 51 റൺസുമായി സഞ്ജുവുമാണ് ക്രീസിൽ. മൂന്ന് റൺസെടുത്ത ഓപ്പണ‌ർ ഇഷാൻ കിഷൻ നേരത്തെ പുറത്തായി. സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ചുറിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU SAMSON, INDIA, CRICKET, T20, HARDIK PANDYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.