ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കാഡ് താഴ്ച്ചയിൽ. 48 പൈസ താഴ്ന്ന് 78.85 ലായിരുന്നു ഇന്നലത്തെ മൂല്യം. ആഗോളതലത്തിലെ ക്രൂഡ് ഓയിൽ വിലവർദ്ധനയും വിദേശഫണ്ടുകളുടെ ഒഴുക്ക് അധികമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വലിയ തോതിൽ നിക്ഷേപം പിൻവലിക്കുന്നുണ്ട്.
പണപ്പെരുപ്പം നിയന്ത്റിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിച്ചതോടെ ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചിരിക്കുകയാണ്.