SignIn
Kerala Kaumudi Online
Saturday, 20 April 2024 9.59 AM IST

കുടുംബശ്രീ 'കേരള ചിക്കൻ' സൂപ്പർഹിറ്റ്  വിറ്റത് 79 ലക്ഷം കിലോ കോഴിയിറച്ചി

df

കൊച്ചി: കേരളചിക്കൻ ബ്രാൻഡിൽ കുടുംബശ്രീ സംരംഭങ്ങൾ മുഖേന ഒരുവർഷംകൊണ്ട് സംസ്ഥാനത്ത് കോഴികളെ വളർത്തി വില്പനനടത്തിയത് 79 ലക്ഷം കിലോ ഇറച്ചി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്‌കോയുമായി ചേർന്ന് കുടുംബശ്രീ കേരള ചിക്കൻ ആരംഭിച്ചത്. കേരളത്തിന് ആവശ്യമായ കോഴിയിറച്ചിയുടെ 50 ശതമാനം ഉത്പാദിപ്പിക്കലായിരുന്നു ലക്ഷ്യം. ഉത്പാദനം, വിപണനം, വിതരണം എന്നിവയ്ക്ക് ഏകീകൃത പിന്തുണാ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും രൂപീകരിച്ചു.

 ഉത്പാദനം

ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്‌സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. 45 ദിവസം കഴിയുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ തിരികെ ഔട്ട്‌ലെറ്റുകളിലെത്തിക്കും. വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി 50,000 രൂപ വരുമാനം ലഭിക്കുന്നുണ്ട്. ഔട്ട്‌ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000 രൂപ വീതവും ലഭിച്ചു. 2019 ജൂൺ മുതൽ ഫാമുകളും ഔട്ട്‌ലെറ്റുകളും മുടക്കം കൂടാതെ പ്രവർത്തിച്ചുവരുന്നതിനാൽ കൊവിഡ് കാലത്തും സംരംഭകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമാണ്. ഈ കാലയളവിൽ മാത്രം സംരംഭകർക്ക് ആറുകോടി രൂപയായിരുന്നു വരുമാനം. ഫാമുകൾ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലും 5 വീതം മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകൾ, ഫാം സൂപ്പർവൈസർമാർ, 2 വീതം ലിഫ്റ്റിംഗ് സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെട്ട ടീമും പ്രവർത്തിക്കുന്നു. വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് പൗൾട്രി പ്രോസസിംഗ് പ്ലാന്റ് നിർമ്മാണം പുരോഗമിക്കുകയാണ്. പ്രതിവർഷം 1000 ബ്രോയിലർ ഫാമുകളും 500 ഔട്ട്‌ലെറ്റുകളും തുറന്ന് ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ഗുണഭോക്താക്കൾ

ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 പേരും 94 ഔട്ട്‌ലെറ്റുകൾ നടത്തുന്നവരും ഉൾപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

 വരുമാനം

 സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ: 9.30 കോടി രൂപ

 ഔട്ട്‌ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക്: 11.05 കോടി രൂപ

 സബ്സിഡി

50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽനിന്ന് സബ്‌സിഡി ഇനത്തിൽ 24 ലക്ഷം രൂപ

 270 ബ്രോയ്ലർ ഫാമുകൾ

തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നിങ്ങനെ ബ്രോയിലർ ഫാമുകളും 94 കേരളചിക്കൻ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.