SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.57 AM IST

രാഹുൽ വയനാട്ടിൽ

rahul

കൽപ്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ജൂലായ് ഒന്നിന് രാഹുൽഗാന്ധി എം.പി വയനാട്ടിലെത്തും. ഒന്നിന് രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാർട്ടിൻ പള്ളി പാരീഷ്ഹാളിൽ നടക്കുന്ന ഫാർമേഴ്സ് ബാങ്ക് ബിൽഡിംഗിന്റെ ഉദ്ഘാടനമാണ് ആദ്യപരിപാടി. തുടർന്ന് 2.30ന് വയനാട് കലക്ടറേറ്റിലെ ദിശ മീറ്റിംഗിൽ പങ്കെടുക്കും. തുടർന്ന് സുൽത്താൻബത്തേരി ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ബഹുജനസംഗമത്തിലും പങ്കെടുക്കും. ജൂലായ് രണ്ടിന് രാവിലെ 11ന് സുൽത്താൻബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുത്ത ശേഷം മടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.